മഞ്ജുവാര്യരുടെ മകൾ മീനാക്ഷി ഡോക്ടറായി, സന്തോഷം പങ്കുവച്ച് ദിലീപ്
ചെന്നൈ: മഞ്ജുവാര്യരുടെയും ദിലീപിൻ്റെയും മകൾ മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കി ഡോക്ടറായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ ദിലീപ്. തൻ്റെയും മകളുടെയും സർട്ടിഫിക്കറ്റ് പിടിച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്
മീനാക്ഷി ഡോക്ടർ പഠനത്തിനിടയിൽ വീട്ടിൽ പോകുമ്പോൾ അച്ഛൻ ദിലീപിനൊപ്പം പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാറുണ്ടായിരുന്നു.ദിലീപിൻ്റെ ഏറ്റവും പുതിയ ചിത്രമായ പവി കെയർടേക്കറിൻ്റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി പങ്കെടുത്തിരുന്നു.
അമ്മ മഞ്ജു വാര്യരിൽ നിന്ന് അച്ഛൻ വിവാഹമോചനം നേടിയെങ്കിലും ദിലീപിനൊപ്പം നിൽക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി ആരാധകർ മീനാക്ഷിക്കുണ്ട്. താരപുത്രിയുടെ ചില നൃത്ത വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമ്മയുടെ നൃത്ത വൈഭവം അതുപോലെ മകൾക്കും കിട്ടി എന്ന് ആരാധകർ വാഴ്ത്തിയിരുന്നു.