രേഖകളില്ലാതെ ബംഗ്ലാദേശികൾ കേരളത്തിൽ ; എല്ലാ ജില്ലകളിലും പ്രത്യേക പരിശോധന വേണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ; മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്ക് കൈമാറി

Bangladeshis in Kerala without documents; Adv. Kulathoor Jaysingh calls for special inspections in all districts; Chief Minister's Office forwards complaint to the DGP.

കണ്ണൂർ ടൗണിൽ മതിയായ രേഖകളില്ലാതെ താമസിച്ചിരുന്നുവെന്ന് ആരോപിച്ച് നാല് ബംഗ്ലാദേശി വനിതകളെ കണ്ണൂർ ടൗൺ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുന്നതിൽ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

  തിരുവനന്തപുരം:  മതിയായ യാത്രാരേഖകളില്ലാതെ ബംഗ്ലാദേശ് പൗരന്മാർ കേരളത്തിലെത്തുകയും വിവിധ ജില്ലകളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുവെന്ന പരാതിയിൽ സംസ്ഥാനതലത്തിൽ പ്രത്യേക പരിശോധന നടത്തണമെന്ന ആവശ്യം. എല്ലാ ജില്ലകളിലും പരിശോധന നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് തുടർനടപടികൾക്കായി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.

ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പാസ്‌പോർട്ടോ വിസയോ ഉൾപ്പെടെയുള്ള മതിയായ രേഖകളില്ലാതെ വിദേശ പൗരന്മാർ ഇന്ത്യയിൽ പ്രവേശിച്ച് കേരളത്തിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്നുണ്ടെങ്കിലും, ഇതുസംബന്ധിച്ച് സമഗ്രമായ പരിശോധന നടക്കുന്നില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

Three more Bangladeshi women residing without valid documents have been detained in Kannur; the police apprehended them while they were working at a spa

കണ്ണൂർ ടൗണിൽ മതിയായ രേഖകളില്ലാതെ താമസിച്ചിരുന്നുവെന്ന് ആരോപിച്ച് നാല് ബംഗ്ലാദേശി വനിതകളെ കണ്ണൂർ ടൗൺ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുന്നതിൽ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

ALSO READകേരളത്തിലെ സ്പാകളില്‍ 'ഹാപ്പി എന്‍ഡി'ന് ബംഗ്ലാദേശി വനിതകള്‍, കൈനിറയെ ടിപ്, എത്തുന്നത് വ്യാജ വിലാസവും ഐഡി കാര്‍ഡുകളുമായി

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖകളില്ലാത്ത വിദേശ പൗരന്മാർക്കെതിരെ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് അനധികൃതമായി പ്രവേശിച്ച് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.

രേഖകളില്ലാതെ കേരളത്തിലെത്തുന്ന ചില വിദേശ പൗരന്മാർ മയക്കുമരുന്ന്, സെക്സ് റാക്കറ്റ് തുടങ്ങിയ കുറ്റകരമായ പ്രവർത്തനങ്ങളിൽ  ഉൾപ്പെട്ടതായി കേസുകൾ പുറത്തുവരുമ്പോഴാണ് ഇവരുടെ അനധികൃത താമസത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആരോപിച്ചു.

വിദേശ പൗരന്മാരുടെ നിയമവിരുദ്ധമായ പ്രവേശനം, താമസം, തൊഴിൽ എന്നിവ സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയിൽ സംസ്ഥാന പോലീസ് മേധാവി തുടർനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags