അംബാനിയുടെ മകന്റെ വിവാഹത്തിന് പോകാന്‍ തന്നെ കിട്ടില്ല, തുറന്നടിച്ച് അനുരാഗ് കശ്യപിന്റെ മകള്‍, കാരണവും പറയുന്നു

anant ambani wedding

മുംബൈ: ബോളിവുഡിലും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളിലുമെല്ലാം ഇപ്പോഴത്തെ പ്രധാന ചര്‍ച്ച മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹക്കാര്യമാണ്. ശതകോടികള്‍ പൊടിപൊടിച്ചുള്ള വിവാഹ മാമാങ്കമാണ് മുംബൈയില്‍ അരങ്ങേറുന്നത്. ഇപ്പോഴിതാ ഇത്തരമൊരു ആഡംബര വിവാഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ പ്രതികരിച്ച ആലിയ കശ്യപ്, വിവാഹ മാമാങ്കത്തെ സര്‍ക്കസ് എന്നാണ് വിശേഷിപ്പിച്ചത്. അംബാനി കുടുംബം ചില ആളുകളെ വിവാഹത്തിന്റെ പിആറിനായി നിയമിച്ചിട്ടുണ്ടെന്നും ആലിയ പറഞ്ഞു.

Read more: കോടീശ്വരനായ ഭര്‍ത്താവ്, ഏറെ പ്രായവ്യത്യാസം, വിവാഹമോചനത്തിന് എത്തിയപ്പോള്‍ ഭാര്യ പറയുന്നത് ഇങ്ങനെ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും ഇളയ മകനാണ് അനന്ത് അംബാനി. എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ സിഇഒ വിരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റുമായി ജൂലൈ 12 നാണ് വിവാഹം. അനന്തിന്റെ വിവാഹ നിശ്ചയവും കോടികള്‍ വാരിയെറിഞ്ഞാണ് നടത്തിയത്. ബില്‍ ഗേറ്റ്സും മാര്‍ക്ക് സക്കര്‍ബര്‍ഗും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ പരിപാടിയില്‍ പങ്കെടുത്തു. മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് നടന്ന മറ്റൊരു വിരുന്നിലും ലോകത്തെ പല സെലിബ്രിറ്റികളും പങ്കെടുത്തു.

വിവാഹത്തിന്റെ ചില പരിപാടികളിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായി ആലിയ പറയുന്നു. ആത്മാഭിമാനമുള്ള താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ല. എന്നെ വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. വിവാഹത്തിനായി മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിന്റെ ചില ഭാഗങ്ങള്‍ അംബാനി കുടുംബം അടച്ചുപൂട്ടിയതിനെക്കുറിച്ചും ആലിയ പ്രതികരിക്കുകയുണ്ടായി.

Tags