കോടീശ്വരനായ ഭര്‍ത്താവ്, ഏറെ പ്രായവ്യത്യാസം, വിവാഹമോചനത്തിന് എത്തിയപ്പോള്‍ ഭാര്യ പറയുന്നത് ഇങ്ങനെ

A millionaire husband a long age difference says his wife
സീന വിവാഹമോചനത്തിനായി എന്നെ സമീപിച്ചപ്പോള്‍ പറഞ്ഞത്, തന്റെ വിവാഹജീവിതം ഒരു പരാജയമാണെന്നാണ്. എനിക്കദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമുണ്ട്. എന്നാല്‍, അദ്ദേഹത്തിനും എനിക്കും

കൊച്ചി: കോടികളുടെ ആസ്തിയും ബിസിനസ്സും സമൂഹത്തില്‍ ബഹുമാനവും ഒക്കെയുണ്ടെങ്കിലും വിവാഹ ജീവിതത്തില്‍ വിജയിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. ജീവിത്തിരക്കുമൂലം പരസ്പരം സമയം ചെലവഴിക്കാന്‍ കഴിയാത്തത് പല വിവാഹ ബന്ധങ്ങളും തകരാന്‍ ഇടയാക്കുന്നു. ചിലര്‍ സമൂഹത്തിന് മുന്നില്‍ മാതൃകാ ദമ്പതികള്‍ ചമയുമ്പോള്‍ ചിലതെല്ലാം വിവാഹമോചനത്തിലും കലാശിക്കും. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ. വിമല ബിനുവിനും അത്തരമൊരു അനുഭവമാണ് പറയാനുള്ളത്.

സീന വിവാഹമോചനത്തിനായി എന്നെ സമീപിച്ചപ്പോള്‍ പറഞ്ഞത്, തന്റെ വിവാഹജീവിതം ഒരു പരാജയമാണെന്നാണ്. എനിക്കദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമുണ്ട്. എന്നാല്‍, അദ്ദേഹത്തിനും എനിക്കും ഇടയിലുള്ള വൈകാരികമായ അകല്‍ച്ചയും അവഗണനയുമാണ് വക്കീലിന്റെ മുമ്പിലെത്തിച്ചത്. 

ഭര്‍ത്താവില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണനയോ വൈകാരിക അടുപ്പമോ ഇല്ലാതെ വന്നപ്പോള്‍ സീന ആ ബന്ധത്തെ വെറുത്തു തുടങ്ങി. സീനക്കും ഭര്‍ത്താവിനും ഇടയില്‍ ഒരുപാട് വര്‍ഷത്തെ പ്രായ വ്യത്യാസം ഉണ്ടായിരുന്നു. സീനയുടെ ഭര്‍ത്താവ് നല്ലൊരു പിതാവും സഹോദരനും കുടുംബത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്ന, സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമാണ്. 

ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ഇദ്ദേഹത്തിന് പക്ഷെ, ദാമ്പത്യത്തില്‍ വൈകാരികമായ അടുപ്പവും സ്‌നേഹവും പങ്കാളിക്ക് നല്‍കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ശാരീരിക ബന്ധത്തെകാളുപരി തന്നെ കേള്‍ക്കാനും, മനസ്സിലാക്കാനും, കൂടെ ചിലവഴിക്കാനും തയ്യാറാവാതിരുന്ന പങ്കാളിയില്‍ നിന്നും സീന പതുക്കെ അകന്നു തുടങ്ങി.

Read more: രശ്മി നായരും നിള നമ്പ്യാരും, മലയാളികള്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് നേടുന്നത് ലക്ഷങ്ങള്‍

സീനയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യാന്‍, ബിസിനസ് നോക്കി നടത്താന്‍, കുടുംബത്തിലെ ആവശ്യങ്ങള്‍ക്ക് ഒരു മേല്‍നോട്ടക്കാരി മാത്രമായി സീന ഒതുക്കപ്പെട്ടു. സീനയുടെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങള്‍ ചിലവഴിക്കുന്നതിനോ, സീനയോടൊത്തിരിക്കുന്നതിനോ ഭര്‍ത്താവിന് സമയമില്ലായിരുന്നു. ജീവിതത്തില്‍ സന്തോഷങ്ങള്‍ക്കായി മാറ്റി വക്കാന്‍ സമയമില്ലാതെ ബിസിനസ് സ്ഥാപനങ്ങളും സാമൂഹിക ബന്ധങ്ങളും വളര്‍ത്തുന്നതില്‍ മാത്രമായി അദ്ദേഹത്തിന്റെ ശ്രദ്ധ.

കഴിഞ്ഞ നീണ്ട വര്‍ഷങ്ങളില്‍ ഭര്‍ത്താവിന് മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു സീന. എന്നാല്‍ അദ്ദേഹത്തിന് അതിനു കഴിയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി അവര്‍ വിവാഹ മോചനത്തിന് തയ്യാറാവുകയായിരുന്നു.

എനിക്കിനി ഒറ്റപ്പെടാന്‍ വയ്യാ, വെറുതെ കുറേ ജോലിഭാരവും ബിസിനസ് ടെന്‍ഷനുമല്ലാതെ എനിക്ക് പ്രതീക്ഷിക്കാന്‍ മറ്റൊന്നുമില്ല ഈ ബന്ധത്തില്‍ എന്നാണ് സീന പറയുന്നത്.  കോടീശ്വരനായ ഭര്‍ത്താവ്, ഏറെ പ്രായവ്യത്യാസം, വിവാഹമോചനത്തിന് എത്തിയപ്പോള്‍ ഭാര്യ പറയുന്നത് ഇങ്ങനെ, വിവാഹ മോചനഹർജിയിൽ ഒപ്പിടുമ്പോൾ ഭർത്താവിന് ബുദ്ധിമുട്ടാകുന്ന ഒരു വരി പോലും ഉണ്ടാകരുത്  എന്നത് സീന പ്രത്യേകം ശ്രദ്ധിച്ചു.

അങ്ങനെ ഒരേ ഒരു കാരണത്താല്‍ നല്ല ഭാര്യയെ അയാള്‍ക്ക് നഷ്ടമായി. അവള്‍ക്കു ആവശ്യമായ വൈകാരികബന്ധം നല്‍കാന്‍ കഴിഞ്ഞില്ല എന്നതിനാല്‍. സ്ത്രീകള്‍ക്ക് ഒരുപാട് സമ്പന്നനായ ഒരു ഭര്‍ത്താവിനെക്കാള്‍,. ഒരു തുണയാണ് വേണ്ടത്. തന്നെ മനസിലാക്കുന്ന ഒരു ഇണയെ ആണ് വേണ്ടതെന്ന് സീനയുടെ അനുഭവം വ്യക്തമാക്കിത്തരുന്നു.

 

അഡ്വ. വിമല ബിനു
ലേഖിക കേരള ഹൈക്കോടതിയിലെ അഭിഭാഷകയാണ്

https://vimalabinuassociates.in

 

Vimala Binu - Advocate - High Court Of Kerala

 

Tags