തൈക്കടപ്പുറം പിഎച്ച്‌സിയില്‍ ചികിത്സയ്കക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം: ഡോക്ടര്‍ക്ക് ജാമ്യം അനുവദിച്ചു


കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്‍പതിനാണ് ചികിത്സക്കിടെ ഇയാള്‍ തന്നെ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.
കാസര്‍ഗോഡ് അമ്പലത്തറയില്‍ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ക്ക് ജാമ്യം. ഭര്‍തൃമതിയായ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ കെ. ജോണ്‍ ജോണ്‍ (39) എന്ന പ്രതിയാണ് അറസ്റ്റിലായത്. തൈക്കടപ്പുറം പിഎച്ച്‌സിയിലെ ഡോക്ടര്‍ ആയ ഇയാള്‍ ഇടുക്കി കല്യാര്‍വണ്ടമറ്റം സ്വദേശിയാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്‍പതിനാണ് ചികിത്സക്കിടെ ഇയാള്‍ തന്നെ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് യുവതി പരാതി നല്‍കിയത്. അമ്പലത്തറ പൊലീസ് ആണ് പരാതിയിന്മേല്‍ കഴിഞ്ഞ ആഴ്ച കേസെടുത്തത്.
ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയും, അമ്പലത്തറ പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിക്കുള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു.