സെമിനാറില്‍ പങ്കെടുത്ത് മടങ്ങവേ ചരിത്രകാരന്‍ ഡോ. ടി എസ് ശ്യാംകുമാറിനെതിരെ ആക്രമണശ്രമം
Mar 31, 2025, 06:52 IST


പുണ്യം എന്ന പ്രദേശത്ത് സിപിഐഎം സനാതന ധര്‍മ്മത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് മടങ്ങവേയാണ് ആക്രമണശ്രമം.
കന്യാകുമാരി കുഴിത്തുറയില്‍ സെമിനാറില്‍ പങ്കെടുത്ത് മടങ്ങവേ ചരിത്രകാരന്‍ ഡോ. ടി എസ് ശ്യാംകുമാറിനെതിരെ ആക്രമണശ്രമം. പുണ്യം എന്ന പ്രദേശത്ത് സിപിഐഎം സനാതന ധര്‍മ്മത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് മടങ്ങവേയാണ് ആക്രമണശ്രമം.
പോസ്റ്റിങ്ങനെ
തമിഴ്‌നാട് കുഴിത്തുറയില്‍ സി.പി. എം സനാതനധര്‍മത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികള്‍ റോഡില്‍ തടയുകയും എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞത്. എന്റെ പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയില്‍ ഹിന്ദുത്വര്‍ സി പി എം നേതാക്കളെ ആക്രമിച്ചു. പ്രദേശത്ത് സംഘര്‍ഷം
തുടരുകയാണ്.