കണ്ണൂരിലെ തെരുവിൽ പട്ടിണിയില്ലാത്ത പെരുന്നാൾ ദിനം


കണ്ണൂർ : പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന സ്നേഹ വചനം സുമനസുകൾ ഏറ്റെടുത്തപ്പോൾ നാടും നഗരവും പെരുന്നാൾ ആഘോഷം ഗംഭീരമാക്കി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂരിലെ തെരുവിൽ കഴിയുന്നവർക്ക് പെരുന്നാൾ സദ്യ നൽകി സന്തോഷം പങ്കുവെച്ചു.
കണ്ണൂർ ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിലെ തെരുവിൽ കഴിയുന്നവർക്ക് പെരുന്നാൾ സൽക്കാരമൊരുക്കി. കണ്ണൂർ സിറ്റി പോലീസ് അക്ഷയ പാത്രത്തിൽ സ്ഥിരമായി ഭക്ഷണത്തിന് എത്തുന്നവർക്കും മറ്റുള്ളവർക്കും വേണ്ടിയാണ് സൽക്കാരമൊരുക്കിയത്.
ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി, ഡോ.സി.അബ്ദുൽ സലാം, രസിക ചെമ്പിലോട്, ബിന്ദു കോഡൂർ ,ആശാലത ,ബേബി സുധ, സനില, ശ്രീമ, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഡോ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലും വിവിധ ഇടങ്ങളിലായി പെരുന്നാൾ സ്നേഹ സദ്യ നൽകി. ചെറുകുന്ന് പുഞ്ചവയൽ പ്രദേശത്തെ വിവിധ വീട്ടുകാരും തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനായി അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു.

ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന രക്ഷാധികാരി നൗഷാദ് ബയക്കൽ, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി, എന്നിവരും ഡോ. ഷാഹുൽ ഹമീദിന്റെ കൂടെയുണ്ടായിരുന്നു. എസ് ഐ ഒ കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഭക്ഷണ വിതരണം സംഘടിപ്പിച്ചുഏരിയ പ്രസിഡന്റ് . ആസിഫ് അലി ചാലാട്, സെക്രട്ടറി നാജിഹ് കണ്ണൂർ, ഇസ്ഹാൻ താണ, അബ്രാർ ചാലാട്, നേതൃത്വം നൽകി.
എസ് എസ് എഫ് കപ്പകടവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലും ഭക്ഷണ വിതരണം നടന്നു. സെക്രട്ടറി മുഹമ്മദ് ഫവാസ്, അഫ്നാൻ ഹിലാൽ, ജാഷ്, ഇർഫാൻ, മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
എം എസ് എഫ് തന്നട യൂണിറ്റ്, എസ് ഡി പി ഐ പൊയ്ത്തുംകടവ് യൂണിറ്റ് തുടങ്ങിയവയുടെ നേതൃത്വത്തിലും ഭക്ഷണ വിതരണം നടത്തി.