കോട്ടയത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ

death
death

മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കോട്ടയം :  ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Tags

News Hub