തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Mar 28, 2025, 11:30 IST


തിരുവനന്തപുരം : തിരുവനന്തപുരം അടിമലത്തുറയിൽ കടലിലിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോളാണ് വിദ്യാർത്ഥി ഒഴുക്കിൽ പെട്ടത്. കാഞ്ഞിരംകുളം സർക്കാർ കോളേജിലെ വിദ്യാത്ഥികളായ ജീവനും പാർത്ഥസാരഥിയുമാണ് കടലിൽ കുളിക്കാനിറങ്ങിയത്.
ശക്തമായ തിരമാലയായതിനാൽ വിദ്യാർത്ഥികള്‍ ഒഴിക്കിൽപ്പെടുകയായികുന്നു. വെങ്ങാനൂർ സ്വദേശി ജീവനാണ് വിദ്യാർത്ഥികളിൽ മരണപ്പെട്ട ഒരാൾ. മത്സ്യത്തൊഴിലാളികള്‍ ജീവനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.