റീ എഡിറ്റ് ചെയ്ത എമ്പുരാന് ഇന്ന് തിയേറ്ററുകളില്‍; മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റി


ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍.
റീ എഡിറ്റ് ചെയ്ത എമ്പുരാന് ഇന്ന് തിയേറ്ററുകളില്‍. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റി. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍.
റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി.
അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തി. നാലേകാല്‍ ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. നായകന് മോഹന്‍ലാലും സംവിധായകന് പൃഥ്വിരാജുമാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. ചരിത്രം സൃഷ്ടിച്ച് എമ്പുരാന് എന്നാണ് ഫേസ് ബുക്ക് പോസ്റ്റ് .

Tags

അഴിമതിയിൽ മുങ്ങിയ സിപിഎമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറി,ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം : കെ സുധാകരൻ
ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം.അഴിമതിയിൽ മുങ്ങിയ സി പി എമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.കേരളം കണ്ട