ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണം ; കെ എസ് യുവിനെതിരെ ആരോപണമുന്നയിച്ച് എസ്എഫ്‌ഐ

sfi
sfi

സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തും.

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കെ എസ് യുവിനെതിരെ ആരോപണവുമായി എസ്എഫ്‌ഐ. പൊലീസ് കസ്റ്റഡിയിലുള്ളവര്‍ കെ എസ് യു ഭാരവാഹികളാണെന്ന് എസ് എഫ് ഐ പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തും.

കഴിഞ്ഞ ദിവസമാണ് കോളേജിലെ രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥി കാര്‍ത്തിക്കിനെ നാലംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സാരമായി പരിക്കേറ്റ കാര്‍ത്തിക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കാര്‍ത്തിക്കിനെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും മരത്തടി കൊണ്ട് ആക്രമിച്ചെന്നുമാണ് എഫ്ഐആര്‍.

Tags

News Hub