തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി പതിനൊന്ന് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച മഞ്ഞ അലര്‍ട്ട് തുടരുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Tags
കണ്ണൂർ മാലൂരിൽ യുവാവും അമ്മയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ ;അമ്മയെ കൊന്ന് തൂങ്ങിമരിച്ചത് കെ.എസ്.ഇ.ബി ജീവനക്കാരൻ സുമേഷ് ലഹരിക്കടിമയെന്ന് പൊലിസ് , മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കം
മാലൂരിൽ ദുരൂഹ സാഹചര്യത്തിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലൂർ നിട്ടാറമ്പിലാണ് ഇന്ന് രാവിലെ വീടിനുള്ളിൽ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.