'കാഴ്ച കുറയുന്നു, കുടുംബത്തെ നോക്കാന്‍ കഴിയുന്നില്ല'; മലപ്പുറത്തെ യുവതിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ കുറിപ്പ്
Jan 31, 2025, 07:45 IST


കാഴ്ച കുറഞ്ഞ് വരുന്നതിനാല്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയുന്നില്ലെന്നും മരണത്തില്‍ ആരെയും കുറ്റപ്പെടുത്തേണ്ടെന്നുമാണ് കുറിപ്പില്‍ പറയുന്നത്
മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറിപ്പ് പുറത്ത്. മരണത്തിന് മുന്‍പായി അമ്മയായ മിനിമോള്‍ എഴുതിയതാണെന്ന് കരുതപ്പെടുന്ന കത്താണ് പുറത്തുവന്നത്. മിനിമോളുടെ കാഴ്ച കുറഞ്ഞ് വരുന്നതിന് പിന്നാലെ മനോവിഷമം നേരിട്ടതായി കുറിപ്പില്‍ പറയുന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
കാഴ്ച കുറഞ്ഞ് വരുന്നതിനാല്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയുന്നില്ലെന്നും മരണത്തില്‍ ആരെയും കുറ്റപ്പെടുത്തേണ്ടെന്നുമാണ് കുറിപ്പില്‍ പറയുന്നത്. താന്‍ പോവുകയാണെന്നും കുഞ്ഞിനെയും കൂടെ കൊണ്ടുപോവുകയാണെന്നും കുറിപ്പില്‍ പറയുന്നു. നിലവില്‍ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം.