കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യഗഡു കൈമാറി

The first installment of compensation was handed over to the family of the tribal couple killed in the katana attack
The first installment of compensation was handed over to the family of the tribal couple killed in the katana attack

ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിലെ കരിക്കൻ മുക്കിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി, ലീല എന്നിവരുടെ അവകാശികൾക്ക് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ വീതം, ആകെ പത്തു ലക്ഷം രൂപ കൈമാറി. അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, വാർഡ് മെമ്പർ മിനി ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശോഭ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

ആറളം വന്യജീവി സങ്കേതം വാർഡൻ ജി പ്രദീപ്, കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നാരോത്ത്, ആറളം അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനി കുമാർ, എസ് എഫ് മാരായ രമേശൻ, എ കെ സുരേന്ദ്രൻ, പ്രമോദ് കുമാർ, പ്രകാശൻ, പൊതുപ്രവർത്തകരായ കെ കെ ജനാർദനൻ, കെ ബി ഉത്തമൻ, ജിമ്മി അന്തീനാട്ട്, പി കെ രാമചന്ദ്രൻ എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. അവകാശികളായ ലക്ഷ്മി, ശ്രീധരൻ, വേണു, രവി എന്നിവരാണ് തുക ഏറ്റുവാങ്ങിയത്. ഇവരുടെ വ്യക്തിപരമായ അക്കൗണ്ടിലാണ് തുല്യ വിഹിതമായി തുക ലഭിക്കുക.

Tags