റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ; യുവാവ് പിടിയില്‍


അറുപതിലധികം പേരില്‍നിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.
റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ മറ്റത്തൂര്‍ സ്വദേശി സയിദിനെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യയിലേക്ക് വിസയും വലിയ ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. അറുപതിലധികം പേരില്‍നിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.
തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബെന്‍സ് കാര്‍ ഉള്‍പ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ സമാനമായ രീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Tags

രാജി , തസ്ലീമ , മഹിമ,ക്രിസ്റ്റീന അറിയപ്പെടുന്നത് നാല് പേരുകളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ ഇരിട്ടി സ്വദേശിനി സുൽത്താനയുടെ ജീവിതം സിനിമാക്കഥ പോലെ ദുരൂഹം
രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായ തസ്ലീമ സുൽത്താന കണ്ണൂർ ഇരിട്ടി സ്വദേശിനിയായ രാജിയാണെന്ന് എക്സൈസ് അന്വേഷണത്തിൽ വ്യക്തമായി.ഒന്നാം വിവാഹം പരാജയമായതിനെ തുടർന്നാണ് ഇവർ മതം