സിഐടിയുവുമായി താൽക്കാലം സംയുക്ത സമരത്തിനില്ല : ഐഎൻടിയുസി
തിരുവനന്തപുരം: സിഐടിയുവുമായി താൽക്കാലം സംയുക്ത സമരത്തിനില്ലെന്ന് കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐഎൻടിയുസി.മെയ് 20ന് നടക്കുന്ന സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് ഐഎൻടിയുസി പിന്മാറി. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് ഐ എൻ ടി സിയുടെ പിന്മാറ്റം. സംയുക്ത സമരത്തിൽ നിന്ന് ഐൻടിയുസി പിന്മാറുകയാണെന്ന് അറിയിച്ച് ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്ര ശേഖരൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു.
tRootC1469263">കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ വളരെ ഗുരുതരമാണ് എന്നതിൽ തർക്കമില്ല. കേരളത്തിൽ ആണെങ്കിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റേയും വികസനത്തിന്റേയും പേരിൽ അനവധി തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പല ക്ഷേമനിധികളുടേയും പ്രവർത്തനങ്ങൾ അവതാളത്തിൽ ആണെന്നും തൊഴിലാളികൾക്ക് പരക്കെ ആക്ഷേപമുണ്ട്. ഈ വിഷയങ്ങൾ സംയുക്ത സമിതി യോഗത്തിൽ ചർച്ച ചെയ്തിരുന്നു. എന്നാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അടുത്തതിനാൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേർന്നുള്ള സമരപ്രക്ഷോഭങ്ങൾ തൽക്കാലം നിർത്തി വയ്ക്കുകയാണെന്ന് ചന്ദ്രശേഖരൻ കത്തിൽ വ്യക്തമാക്കി.
.jpg)


