ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി

Missing woman and children found in Ottapalam
Missing woman and children found in Ottapalam

പാലക്കാട് :ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയാണ് മൂവരെയും തൃപ്പൂണിത്തുറയില്‍ നിന്നും  കണ്ടെത്തിയത്. യുവതിയുടെ ഫോണില്‍ നിന്ന് തന്നെ ഭര്‍ത്താവിനെ ബന്ധപ്പെടുകയായിരുന്നു. പുലര്‍ച്ചയോടെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ യുവതിയെയും കുട്ടികളെയും എത്തിച്ചു. ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

കഴിഞ്ഞ ദിവസംഉച്ചയ്ക്ക്ശേഷമാണ് ഇവരെ കാണാതായത്. ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടിൽ നിന്നും ഭർത്താവിൻറെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു ബാസിലയും മക്കളും. തുടർന്ന് ഭർത്താവിന്‍റെ ഫോണിലേക്ക് ശബ്ദ സന്ദേശം അയക്കുകയായിരുന്നു. ഞങ്ങൾ പട്ടാമ്പിയിലെ വീട്ടിലേക്ക് വരുന്നില്ല എന്നായിരുന്നു സന്ദേശം.

Tags