കേരളത്തെ നടുക്കി കൂട്ടക്കൊല ; 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്

Massacre rocked Kerala The young man said that he had hacked 6 people to death
Massacre rocked Kerala The young man said that he had hacked 6 people to death
അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇതിൽ അഫാന്റെ മാതാവ്‌ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

തിരുവനന്തപുരം: കേരളത്തെ നടുക്കി കൂട്ടക്കൊല.  ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറയുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്. ബന്ധുക്കളായ ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്.

 ഇതിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇതിൽ അഫാന്റെ മാതാവ്‌ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്.

പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ 88 വയസ്സുള്ള വൃദ്ധ തലക്കടിയേറ്റാണ് മരിച്ചത്. യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എസ്.എൻ. പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 
 

News Hub