നിയമസഭാ പരിസ്ഥിതി സമിതി ചൂരല്‍മല സന്ദര്‍ശിക്കും

chooral mala
chooral mala

കേരള നിയമസഭ പരിസ്ഥിതി സമിതി ഓഗസ്റ്റ് 30 ന് രാവിലെ 8.30 ന് ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ്തല  ഉദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തും. ഉച്ചക്ക് രണ്ടിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഓഗസ്റ്റ് 30, 31 തിയതികളില്‍ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷിദ്, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, ജില്ലാ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. 30 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ സിറ്റിങ്ങും തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തും. 31 ന് രാവിലെ 10 ന് ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.