ഷാപ്പിലെ രുചിയില്‍ കക്കാ റോസ്റ്റ്

Kakka roast
Kakka roast


ചേരുവകള്‍

കക്കാ ഇറച്ചി – 1/2 കിലോഗ്രാം

വെളുത്തുള്ളി – 8 അല്ലി

ഇഞ്ചി ( അരിഞ്ഞത് ) – 2 ടേബിള്‍സ്പൂണ്‍

ചെറിയ ഉള്ളി – 20 എണ്ണം

പച്ച മുളക് – 2 എണ്ണം

എണ്ണ – 6 ടേബിള്‍സ്പൂണ്‍

പെരുംജീരകം – 1/2 ടീസ്പൂണ്‍

തേങ്ങാക്കൊത്ത് – 1/2 കപ്പ്

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍

കുരുമുളകുപൊടി – 1 ടീസ്പൂണ്‍

ഗരം മസാലപ്പൊടി – 1 ടീസ്പൂണ്‍

കുടംപുളി – 2 കഷ്ണം

കറിവേപ്പില – 2 തണ്ട്

ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കാക്കാ ഇറച്ചി വൃത്തിയാക്കി ഒരു പാത്രത്തില്‍ നികക്കെ വെള്ളം ഒഴിക്കുക.

കുടം പുളിയും കുറച്ച് ഉപ്പും ചേര്‍ത്ത് ഒന്നു തിളപ്പിക്കുക.

ശേഷം വെള്ളം ഊറ്റി കളഞ്ഞു പുളി എടുത്ത് കളയുക.

ഒചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകം ഇട്ട് പൊട്ടിക്കുക.

തേങ്ങാക്കൊത്ത് ചേര്‍ത്ത് വഴറ്റുക.

വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.

മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക.

കക്കാ ഇറച്ചി ചേര്‍ത്ത് ആവിശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് വച്ച് ചെറു തീയില്‍ 5 മിനിറ്റ് വേവിക്കുക.

ശേഷം കുരുമുളകുപൊടി ചേര്‍ത്ത് ഇളക്കി മീഡിയം തീയില്‍ റോസ്റ്റ് ചെയ്‌തെടുക്കുക.

Tags