'എമ്പുരാന്‍' നിരോധിക്കണം; മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്ന സിനിമ, ഹൈക്കോടതിയില്‍ ഹര്‍ജി

Empuraan gets 24 cuts; Suresh Gopi is out on the thank you card
Empuraan gets 24 cuts; Suresh Gopi is out on the thank you card

ഈ സിനിമ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്നതാണ്.

'എമ്പുരാന്‍' സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജേഷ് എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാണ് ആവശ്യം. സിനിമ രാജ്യ വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതുമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഈ സിനിമ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്നതാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി ചിത്രീകരിക്കുന്നു, മതസ്പര്‍ദ്ധയ്ക്ക് വഴിയൊരുക്കുന്നു, ഗോദ്ര കലാപത്തെ അടക്കം തെറ്റായി കാണിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്നൊക്കെയാണ് ആരോപണങ്ങള്‍.

ഈയൊരു സാഹചര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ കലാപവും മതവൈര്യവും കൂട്ടുന്നതിന് ഇടയാകും അതുകൊണ്ട് സിനിമ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Tags

News Hub