നീലേശ്വരത്ത് കരിവെള്ളൂർ സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ടാങ്കർ ലോറിയിടിച്ച് മരിച്ചു

Civil police officer from Karivellur dies after being hit by tanker lorry in Nileshwaram
Civil police officer from Karivellur dies after being hit by tanker lorry in Nileshwaram

കരിവെള്ളൂർ:നീലേശ്വരം പടന്നക്കാട് ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂർ കുതിരുമ്മലിലെ കോട്ടമ്പത്ത് വിനീഷ് (33)  മരിച്ചത്.

ഞായറാഴ്ച്ചരാവിലെ 8.30നായിരുന്നു അപകടം. ദേശീയ പാതയിൽ പടന്നക്കാട് മേൽപാലത്തിലാണ് അപകടം ഉണ്ടായ്. കാസർകോട് സ്റ്റേഷനിൽ നിന്നും അടുത്തിടെയാണ് ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് മാറിയത്.

സാധാരണ പോലെ രാവിലെ കരിവെള്ളൂരിലെ വീട്ടിൽ നിന്നും ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags

News Hub