ചോറിനൊപ്പം കഴിക്കാൻ ഈ വെറൈറ്റി കറി തയ്യാറാക്കി നോക്കൂ
ചേരുവകൾ
പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ ആക്കിയത് )
ചെറിയുള്ളി -10 എണ്ണം
സവാള – 1 എണ്ണം നീളത്തിൽ അരിഞ്ഞത്.
ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത്
പച്ചമുളക് – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
തേങ്ങാ പാൽ – ഒന്നാം പാൽ – 1/2 കപ്പ്
രണ്ടാം പാൽ – 3/4 കപ്പ്
മുളക് പൊടി – 1 ടേബിൾസ്പൂൺ
മല്ലി പൊടി – 1. 5 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
വിനാഗിരി – 1-2 ടേബിൾസ്പൂൺ വരെ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – 1 കപ്പ്
കടുക്., ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി (താളിച്ചു ചേർക്കാൻ )
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ച, സവാള, ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, മാങ്ങാ എന്നിവയെല്ലാം കൂടെ ഒരു പാത്രത്തിലേക്ക് ഇട്ടു, പൊടികൾ ചേർത്ത് ഉപ്പും, വെളിച്ചെണ്ണയും വിനാഗിരിയും ചേർത്ത് നന്നായി തിരുമ്മിയെടുക്കുക
ഇതിലേക്കു തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക, അല്പം വെള്ളം കൂടെ ചേർത്തു ഇളക്കി, അടുപ്പത്തു വെക്കാം
ചെറിയ തീയിൽ മാങ്ങാ വെന്തു കിട്ടുന്നത് വരെ വേവിക്കാം, ശേഷം ഇതിലേക്കു ഒന്നാം പാൽ ഒഴിക്കാം
തേങ്ങാ പാലൊഴിച്ചു തിള വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം, ശേഷം കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി എന്നിവ താളിച്ചൊഴിക്കാം
അങ്കമാലി മാങ്ങാ കറി തയ്യാർ.

Tags

റൂമിന്റെ പേരു പോലും പറയാന്‍ ഭയപ്പെടുന്നു ,സാധനം വച്ചിട്ട് അവര്‍ തന്നെ എടുത്തു, കെട്ടിച്ചമച്ച കേസ് ; റഫീനയുടെ ആരോപണങ്ങൾക്ക് മാസ് മറുപടിയുമായി എക്സൈസ്
ധർമശാല പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ ലഹരി ഉപയോഗിക്കുകയായിരുന്ന യുവതികളടക്കം നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി എത്തിയ പ്രതി റഫീനയ്ക്കു മറുപടിയുമായി എക്സൈസ് ഉദ്യോഗസ്ഥര്‍. കൈക

പാലക്കാട്ടെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും; വനംവകുപ്പ് മന്ത്രി
സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയ ശേഷം കളക്ടറുടെ റിപ്പോർട്ട് കൂടി പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കും. നിലവിൽ ആനകൾ എവിടെയാണ് തമ്പടിച്ചിരിക്കുന്നത് എ