ചായയ്‌ക്കൊപ്പം കഴിക്കാം കാബേജ് പക്കോഡ
Apr 3, 2025, 10:50 IST


ആവശ്യമുള്ള സാധനങ്ങള്‍
കൊത്തിയരിഞ്ഞ കാബേജ്- രണ്ട് കപ്പ്
കടലപ്പൊടി- മുക്കാല്‍ കപ്പ്
അരിഞ്ഞ സവാള- ഒന്ന്
അരിപ്പൊടി- കാല്‍ കപ്പ്
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
കായം- ഒരു നുള്ള്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ്, എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
കാബേജും സവാളയും പിഴിഞ്ഞ് വെള്ളം കളയുക. ചേരുവകള്‍ എല്ലാം വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാവുണ്ടാക്കുക. ചൂടായ എണ്ണയില്‍ ഇത് അല്‍പാല്‍പമായി കോരിയിട്ട് ചുവക്കെ വറുക്കുക. ടിഷ്യൂ പേപ്പറില്‍ നിരത്തി എണ്ണ കളഞ്ഞ ശേഷം ചട്ണി കൂട്ടി ചൂടോടെ കഴിക്കാം.
