ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും


ജാമ്യത്തെ എതിര്‍ത്തു പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിര്‍ത്തു പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നോബിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഷൈനിയുടെ അച്ഛന് കുര്യാക്കോസും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നോബി നല്കിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നോബിയെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്തെങ്കിലും സഹകരിക്കുന്നുണ്ടായിരുന്നില്ല. പ്രതിയുടേയും മരിച്ച ഷൈനിയുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയക്ക് അയച്ചിരിക്കുകയാണ്.
Tags

ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന ഡി.വൈ.എഫ്.ഐക്ക് ആശമാരുടെ സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല : ജോയ് മാത്യു
തിരുവനന്തപുരം: ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നത്. ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന