കൊച്ചിയിലെ ക്രൂരമായ തൊഴിൽ പീഡനം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

Brutal labor harassment in Kochi; Youth Commission registers case suo motu
Brutal labor harassment in Kochi; Youth Commission registers case suo motu

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വസ്ത്രങ്ങൾ അഴിപ്പിച്ച്, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

എറണാകുളം ജില്ലയിൽ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂർ ജനതാ റോഡിലെ ശാഖയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. തൊഴിലാളികൾക്ക് നൽകുന്ന ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ക്രൂരമായ ശിക്ഷാരീതികൾ സ്വീകരിക്കുന്നത്. 

ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത തരത്തിലുള്ള ഇത്തരം പ്രവണതകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഒരു പുരോഗമന സമൂഹം എന്ന നിലയിൽ ഒറ്റക്കെട്ടായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും യുവജനകമ്മീഷൻ ചെയർമാൻ എം.ഷാജർ പറഞ്ഞു.

Tags