പരിപ്പുകറി ഇങ്ങനെ തയ്യാറാക്കൂ

Pumpkin curry
Pumpkin curry

ചേരുവകൾ
ചെറുപയർ പരിപ്പ് –100 ഗ്രാം
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
പച്ചമുളക് – 5 എണ്ണം
നാളികേരം – അരമുറി
വെളിച്ചെണ്ണ – 20 മില്ലീഗ്രാം
ജീരകം – ¼ ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ചെറുപയർ പരിപ്പ് ചീനച്ചട്ടിയിൽ ചൂടാക്കണം. ശേഷം കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ മൂടി മാറ്റി അതിൽ ജീരകം ചേർക്കണം. നാളികേരം അരച്ചു ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ തീ അണയ്ക്കണം. വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കറിവേപ്പില ഇടണം.

Tags