അസിസ്റ്റൻറ് പ്രിസൺ ഓഫീസേഴ്സ് 46 -ാ മത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ആരംഭിച്ചു


അസിസ്റ്റൻറ് പ്രിസൺ ഓഫീസേഴ്സ് 46 മത് ബാച്ചിന്റെ പാസിംഗ് ഔട്ട് ആരംഭിച്ചു . പരേഡ് പൂജപ്പുര ശ്രീജിത്തിനെ തിരുനാൾ സ്റ്റേഡിയത്തിലാണ് പരേഡ് . മുഖ്യമന്ത്രി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
കേരളത്തിലെ വിവിധ ജയിലുകളിൽ ഉള്ള 7 വനിതകൾ ഉൾപ്പെട്ട 183 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കി ഈ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നത്. ഇതിൽ 25 ബിരുദാനന്തര ബിരുദധാരികളും, 27 എഞ്ചിനീയറിഗ് ബിരുദധാരികളും, 98 ബിരുദധാരികളും, ഒരു എം.ബി.എ ബിരുദധാരിയും, ഒരു എം.ടെക് ബിരുദധാരിയും 9 ഡിപ്ലോമ യോഗ്യതയുള്ളവരും ഉൾപ്പെടുന്നു.
പരിശീലനത്തിൻ്റെ കഠിനമായ വഴികളിലൂടെ ഇവർ സ്വായത്തമാക്കിയ കരുത്തും ആത്മവിശ്വാസവും സംസ്ഥാന ജയിൽ സേനയ്ക്ക് കരുത്ത് പകരും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഈ പാസിങ് ഔട്ട് പരേഡിൽ അണിനിരക്കുന്ന 183 പേരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് എന്നത് സംസ്ഥാന ജയിൽ സേനയ്ക്ക് ഏറെ അഭിമാനകരമാണ്.