ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

chakka komban
chakka komban

കാട്ടാന ആക്രമണ സമയം വീട്ടിൽ ആളില്ലായിരുന്നത് കൊണ്ട് വലിയ അപകടം ആണ് ഒഴിവായത്

ഇടുക്കി :  ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം നടന്നത്. കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു. ചിന്നക്കനാലിൽ 301 ൽ ഗന്ധകന്റെ വീടാണ് കാട്ടാന ആക്രമണത്തിൽ തകർന്നത്. വീടിന്റെ ഒരു ഭാഗം പൂർണമായി ഇടിച്ചു തകർത്തു.

കാട്ടാന ആക്രമണ സമയം വീട്ടിൽ ആളില്ലായിരുന്നത് കൊണ്ട് വലിയ അപകടം ആണ് ഒഴിവായത്. നിലവിൽ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.

Tags

News Hub