ഒരേ സമയം രണ്ട് പേരെ പ്രണയിച്ചു ; ഒരേ വേദിയില്‍ ഇരുവരേയും വിവാഹം കഴിച്ച് യുവാവ്

marriage
marriage

വരന്‍ രണ്ട് വധുവിന്റെയും പേരുകള്‍ ഒരൊറ്റ വിവാഹ ക്ഷണക്കത്തില്‍ അച്ചടിക്കുകയും വലിയ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു.

ഒരേ സമയം രണ്ട് പേരെ പ്രണയിച്ച യുവാവ് ഇരുവരെയും ഒരേ വേദിയില്‍ വച്ച് വിവാഹം കഴിച്ചു. ഹൈദരാബാദിലെ കൊമരം ഭീം ആസിഫാബാദിലാണ് ഈ വിചിത്രമായ സംഭവമുണ്ടായത്. ലിംഗാപൂര്‍ മണ്ഡലത്തിലെ ഗുംനൂര്‍ ഗ്രാമവാസിയായ സൂര്യദേവ്, ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നിവരുമായി പ്രണയത്തിലാവുകയും അവരെ ഒറ്റ ചടങ്ങില്‍ വിവാഹം കഴിക്കുകയുമായിരുന്നു. വരന്‍ രണ്ട് വധുവിന്റെയും പേരുകള്‍ ഒരൊറ്റ വിവാഹ ക്ഷണക്കത്തില്‍ അച്ചടിക്കുകയും വലിയ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു.

വിവാഹത്തിന്റെ ഒരുപാട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തില്‍ മൂവരും ആചാരങ്ങളില്‍ പങ്കെടുക്കുകയും രണ്ട് യുവതികളും യുവാവിന്റെ കൈ പിടിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

സൂര്യദേവ് ലാല്‍ ദേവിയുമായും ഝല്‍കാരി ദേവിയുമായും പ്രണയത്തിലായതിനെത്തുടര്‍ന്ന്, മൂവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും ഒടുവില്‍ സമ്മതിക്കുകയായിരുന്നു. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ബഹുഭാര്യത്വം അനുഷ്ഠിക്കുന്നത് നിയമവിരുദ്ധമാണ്. 

Tags

News Hub