മൂവാറ്റുപുഴയിൽ അറസ്റ്റിലായ അനന്തു കൃഷ്ണൻ കണ്ണൂരിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്

Ananthu Krishnan who was arrested in Muvattupuzha committed a fraud of crores in Kannur
Ananthu Krishnan who was arrested in Muvattupuzha committed a fraud of crores in Kannur

കണ്ണൂർ: വൻ കിട കമ്പനികളുടെ സി.എസ്.ആർ ഫണ്ട് (പൊതു നന്മ ഫണ്ട് ) ഉപയോഗിച്ച് പകുതി വിലയ്ക്ക് ടൂവീലർ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് അറസ്റ്റിലായ യുവാവ് കണ്ണൂർ ജില്ലയിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി. ഇടുക്കി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടിൽ അനന്തു കൃഷ്ണ‌ (26) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്‌ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌. മുവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതിയാണ് അനന്തു.

കണ്ണൂർ ജില്ലയിലും നിരവധി പേർക്കാണ് ഇയാളുടെ തട്ടിപ്പിനിരയായി പണം നഷ്‌ടമായത്. കൊളച്ചേരി, മയ്യിൽ, വളപട്ടണം പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങളിലും സ്ത്രീകൾക്കാണ് പണം നഷ്മായത്. അറുപതിനായിരം രൂപയാണ് ഒരു ടൂവിലൽ നൽകുന്നതിനായി ഇയാൾ വനിതകളിൽ നിന്ന് പിരിച്ചെടുത്തത്.

മയ്യിൽ പോലിസ് സ്റ്റേഷനിൽ ഇത് വരെ ആരും പരാതി നൽകിയില്ല. വളപ്പട്ടണം പോലീസ് സ്റ്റേഷനിൽ 88 പരാതികളാണ് ഇന്നലെ നൽകിയത്.
തട്ടിപ്പിനിരയായവരുടെ പരാതി പ്രളയം തന്നെയായിരുന്നു സ്റ്റേഷന് മുൻപിൽ.

Tags