കൊല്ലത്ത് കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി; തിരുവനന്തപുരം സ്വദേശികളായ നാലുപേർ അറസ്റ്റിൽ

kollam drug party
kollam drug party

6 മില്ലി ​ഗ്രാം എംഡിഎംഎ, 22 ​ഗ്രാം കഞ്ചാവ്, സിറിഞ്ചുകൾ എന്നിവയാണ് പ്രതികളിൽ നിന്ന് പിടകൂടിയത്

കൊല്ലം : കൊല്ലത്ത് കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണ്ണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമൂല സ്വദേശി ടെർബിൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 

മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാ​ഗമായി ചൊവ്വാഴ്ചയായിരുന്നു ലഹരി പാർട്ടി നടത്തിയത്. പത്തനാപുരത്തെ എം.എം. അപാർട്മെന്റ് എന്ന ലോഡ്ജിൽ മുറിയെടുത്തായിരുന്നു സംഘത്തിന്റെ ലഹരി ആഘോഷം. 

തിരുവനന്തപുരം സ്വദേശികൾ പത്തനാപുരത്തെത്തി ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കാണ് ലഭിച്ചത്. 6 മില്ലി ​ഗ്രാം എംഡിഎംഎ, 22 ​ഗ്രാം കഞ്ചാവ്, സിറിഞ്ചുകൾ എന്നിവയാണ് പ്രതികളിൽ നിന്ന് പിടകൂടിയത്. ലഹരിയുടെ അളവ് കുറവായിരുന്നതിനാൽ നാലുപേർക്കും ജാമ്യം ലഭിച്ചു.

Tags