പരാതി നൽകിയതിന് പിന്നാലെ പരാതിക്കാരിയെ വീട്ടിൽ കയറി വെട്ടിപരിക്കേല്‍പ്പിച്ച് പ്രതികള്‍

kottayam-crime
kottayam-crime

കൊല്ലം: അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന് പരാതി നൽകിയതിന് പിന്നാലെ പരാതിക്കാരിയെ വീട്ടിൽ കയറി വെട്ടിപരിക്കേല്‍പ്പിച്ച് പ്രതികള്‍. പരാതികാരിയെയും 68വയസ്സുള്ള പിതാവിനെയുമാണ് പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്.

പരാതി നൽകി 13 ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടിച്ചില്ലെന്നും പ്രതികളെ പിടികൂടിയിരുന്നെങ്കിൽ തനിക്കും തൻ്റെ പിതാവിനും ഈ അവസ്ഥ വരില്ലായിരുന്നുവെന്നും വെട്ടേറ്റ ആശ പ്രതികരിച്ചു. 

നിരവധി കേസുകളിൽ പ്രതിയായ ചങ്കൂ സുനിലെന്നുവിളിക്കുന്ന സുനിലും സുനിലിന്റെ മകൻ ആരോമലും സുനിലിന്റെ സുഹൃത്ത് അനീഷുമാണ് യുവതിയെയും അച്ഛനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് പിന്നാലെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Tags

News Hub