ശരീരത്തിൽ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മന്ത്രവാദിയായ 54കാരന് 52 വർഷം തടവ്; സംഭവം കണ്ണൂരിൽ

pocso court order
pocso court order

തളിപ്പറമ്പ് (കണ്ണൂർ): ശരീരത്തിൽ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയായ 54 വയസ്സുകാരനു 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടി.എം.പി. ഇബ്രാഹി (54) മിനെയാണ് കോടതി ശിക്ഷിച്ചത്. 

Also read: ഹോട്ടൽ മുറിയിൽ വച്ച് നിർമാതാവും സുഹൃത്തുക്കളും കൂട്ട ബലാത്സംഗത്തിന് ശ്രമിച്ചു; ഇറങ്ങി ഓടിയപ്പോൾ രക്ഷിച്ചത് ഓട്ടോ ഡ്രൈവർ; ദുരനുഭവം വെളിപ്പെടുത്തി നടി ചാർമിള

2020 സെപ്റ്റംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിത്സിക്കാൻ ആണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന് ബാധ ഉണ്ടെന്നും അത് ഒഴിപ്പിച്ചാലെ കാലിന്റെ വേദന മാറുകയുള്ളൂ എന്നും പറഞ്ഞ് പെൺകുട്ടിയെ വീടിന്റെ മുകളിൽ മുറിയിലേക്ക് കൊണ്ടുപോയി. മുറി അടച്ച ശേഷം ഒരു കുപ്പിയിൽ വെള്ളം നൽകുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

Also read: ഇനിയൊരു മടങ്ങിവരവില്ല പാർട്ടിയിൽ നിന്നും പടിയിറങ്ങുമോ കണ്ണൂരിൻ്റെ ഇ.പി

ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 77,000 രൂപയും ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും വാങ്ങിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. 

Tags