ഇനിയൊരു മടങ്ങിവരവില്ല പാർട്ടിയിൽ നിന്നും പടിയിറങ്ങുമോ കണ്ണൂരിൻ്റെ ഇ.പി

Will Kannur  EP Jayarajan step down from the no return party
Will Kannur  EP Jayarajan step down from the no return party
സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വെറും ആലങ്കാരിക പദവി മാത്രമാണ് എൽഡിഎഫ് കൺവീനർ സാക്ഷാൽ വി.എസ് അച്ചുതാനന്ദൻ കൺവീനർ പദവി വഹിച്ചപ്പോൾ മാത്രമാണ് ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്.

കണ്ണൂർ: സി.പി.എം .ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ ഒന്നിന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരക്ക് പിടിച്ചു നടപടിയെടുത്തത് കീഴ്ഘടകങ്ങളിൽ നിന്നുള്ള വിമർശനമൊഴിവാക്കാനെന്ന് വിലയിരുത്തൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ അനുബന്ധ ആരോപണങ്ങളിൽ മൂന്ന് കേസുകളിൽ പ്രതിയായ പാർട്ടി കൊല്ലം എം.എൽ.എ മുകേഷിനെ മാധ്യമ വേട്ടകളിൽ നിന്നും രക്ഷപ്പെടുത്തുകയെന്ന ഇരട്ട ലക്ഷ്യവും ഇ.പിയെ കൺവീനർ സ്ഥാനത്തു നിന്നും നീക്കിയതിൻ്റെ ടൈമിങ്ങിലൂടെ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞു.

എന്നാൽ നേരത്തെ പല തവണ ഇ.പി ആരോഗ്യപരമായ കാരണങ്ങളാൽ തന്നെ കൺവീനർ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടും ഈ കാര്യം ആവശ്യപ്പെട്ടു.

Will Kannur  EP Jayarajan step down from the no return party

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വലയുന്ന ഇ.പി. വൈദേകം റിസോർട്ടും ജാവദേക്കർ രഹസ്യ കൂടിക്കാഴ്ച്ചയും പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിക്കൊണ്ടുവന്നപ്പോൾ തന്നെ അപകടം മണത്തിരുന്നു. അതുകൊണ്ടു തന്നെയാണ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കപ്പെടാൻ നിൽക്കാതെ അദ്ദേഹം സ്വയം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്.

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വെറും ആലങ്കാരിക പദവി മാത്രമാണ് എൽഡിഎഫ് കൺവീനർ സാക്ഷാൽ വി.എസ് അച്ചുതാനന്ദൻ കൺവീനർ പദവി വഹിച്ചപ്പോൾ മാത്രമാണ് ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്.

Also Read:- വിവാദങ്ങൾ പെരുമഴയായി പെയ്തപ്പോൾ ഇ.പി. ജയരാജൻ പുറത്തേക്ക്; പ്രതികരിക്കാതെ പിൻമടക്കം

മറ്റുള്ള കൺവീനർമാർ എല്ലാവരും തന്നെ റബ്ബർ സ്റ്റാംപായി പ്രവർത്തിക്കുകയായിരുന്നു. എഴുപതുകളുടെ മധ്യം പിന്നിട്ട ഇ.പി ജയരാജന് പാർട്ടിയിൽ പടിയിറക്കത്തിൻ്റെ കാലമാണ് വരുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ജയരാജൻ പി.ബിയിലോ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന സെക്രട്ടറിയേറ്റിലോ ഇടം പിടിക്കാൻ സാധ്യത കുറവാണ് പാപ്പിനിശേരി യിലെ ബ്രാഞ്ച് കമ്മിറ്റി അംഗത്വമാണ് കണ്ണൂരിലെ അതികായകനായ നേതാവിനെ കാത്തു നിൽക്കുന്നത്.

ep