അശ്ലീലസന്ദേശം അയച്ച നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികള്‍ ; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എഐഡിഎംകെ


കാഞ്ചീപുരം കുന്ത്രത്തൂരിലെ പാര്‍ട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലം ഇയാള്‍ വാടകയ്ക്ക് നല്കിയ വീട്ടില്‍ താമസിച്ചിരുന്ന യുവതികള്‍ ആണ് സഹികെട്ട് തല്ലിയത്.
അശ്ലീലസന്ദേശം അയച്ച നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികള്‍. അശ്ലീലസന്ദേശം അയച്ച എഐഎഡിഎംകെ നേതാവിനാണ് ചൂല് കൊണ്ടു തല്ലേറ്റത്. 60കാരനായ എം.പൊന്നമ്പലത്തെ ആണ് യുവതികള്‍ ചൂല് കൊണ്ടു തല്ലിയത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാര്‍ട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലം ഇയാള്‍ വാടകയ്ക്ക് നല്കിയ വീട്ടില്‍ താമസിച്ചിരുന്ന യുവതികള്‍ ആണ് സഹികെട്ട് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുന്‍പ് ഇവര്‍ വീടൊഴിഞ്ഞിരുന്നു.
പിന്നീടും വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയക്കാന്‍ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു. സുങ്കുവര്‍ഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകളാണ് നേതാവിനെ വളഞ്ഞിട്ട് തല്ലിയത്. കഴിഞ്ഞ ദിവസമാണ് വാടക വീട്ടില്‍ വച്ച് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതിക്ക് നേരെ നേതാവിന്റെ മോശം പെരുമാറ്റമുണ്ടായത്. ഇതിന് പിന്നാലെ ഇവര്‍ മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. യുവതികള്‍ തന്നെയാണ് നേതാവിനെ മര്‍ദ്ദിച്ച വിവരം പൊലീസിനെ അറിയിച്ചത്.
സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. ഇയാളെ എല്ലാ ചുമതലയില്‍ നിന്ന് നീക്കിയതായും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും എഐഎഡിഎംകെ നേതൃത്വം വിശദമാക്കുന്നത്.
Tags

കാട്ടാന ആക്രമണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനുഷ്യജീവന് കുരുതി കൊടുക്കുന്നുവെന്ന് കെ.സുധാകരന് എംപി
ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവന് കുരുതി കൊടുത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്നും മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതില്‍ രണ്ടു സര്‍ക്കാരുകളും പരാജയപ്പെട്ടെന്നും കെപിസിസി പ്രസിഡന

ഹൈക്കോടതി ഉത്തരവിനെ ഭയന്ന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 10,012 പേര്‍ക്കെതിരെ കേസെടുത്തു പൊലിസ് , പിണറായി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോൾ കണ്ണൂരിലെ പൊലിസ് നടപടിയിൽ സി.പി.എം നേതൃത്വത്തിന് അമർഷം
ഹൈക്കോടതി ഉത്തരവിനെ ഭയന്ന് കണ്ണൂരിലെ പൊലിസ് സി.പി.എം നേതാക്കൾക്കെതിരെ കൂട്ടത്തോടെ കേസെടുത്തത് വിവാദമാകുന്നു. കണ്ണൂർ നഗരത്തിൻ്റെ ഹൃദയഭാഗമായ ഹെഡ്പോസ്റ്റ് ഓഫീസിന് മുൻപിൽ