എളുപ്പം തയ്യാറാക്കാം ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്
Feb 26, 2025, 09:55 IST


വേണ്ട ചേരുവകൾ
ഡ്രാഗൺ ഫ്രൂട്ട് 1 എണ്ണം
പാൽ 1 ഗ്ലാസ്
പഞ്ചസാര 2 സ്പൂൺ
ഐസ്ക്യൂബ് 4 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഡ്രാഗൺ ഫ്രൂട്ട് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. ശേഷം ഇത് മിക്സി ജാറിലേക്ക് ഇടുക. ജാറിലേക്ക് പാലും പഞ്ചസാര ഐസ്ക്യൂബും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം നന്നായിട്ടൊന്ന് അരിച്ചെടുത്താൽ മാത്രം മതിയാകും. ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാർ.