മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നു


മുംബൈ : വന്ദേഭാരത് പുതിയ സര്‍വീസ് ഇനി മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക്. മംഗളൂരു-ഗോവ, മുംബൈ-ഗോവ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളെ ഒന്നിപ്പിച്ച് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. മുംബൈയില്‍ നിന്നും വിനോദ യാത്രക്കായി ഗോവയിലേക്കും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി മംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഈ സര്‍വീസ് പ്രയോജനപ്പെടും.
ഇത് സാധ്യമാകുന്നതോടെ യാത്രക്കാര്‍ക്ക് മുംബൈയില്‍നിന്ന് ഏകദേശം 12 മണിക്കൂറിനുള്ളില്‍ മംഗളൂരുവിലെത്താം. മുംബൈയില്‍ നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് തീരുമാനം.
യാത്രക്കാര്‍ കുറവുള്ള വന്ദേഭാരതുകളില്‍ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടില്‍ ഓടുന്നത്. 40 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ ആലോചിച്ചിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങളാൽ ഇത് സാധ്യമായില്ല. മുംബൈ-ഗോവ വന്ദേഭാരതിലും ട്രെയിനിലും യാത്രക്കാര്‍ കുറവാണ്. ഈ സാഹചര്യത്തിലാണ് ഈ രണ്ടു സര്‍വീസുകളും ഒന്നാക്കി മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കുവാനുള്ള റെയില്‍വെയുടെ തീരുമാനം. ഇതോടെ യാത്രക്കാര്‍ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
