തിരുവല്ല മണിമലയാറ്റിൽ ഹോട്ടൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Updated: Mar 26, 2025, 09:54 IST


തിരുവല്ല : തിരുവല്ല കുറ്റൂരിൽ തൊണ്ടറ പാലത്തിന് സമീപം മണിമലയാറ്റിൽ ഹോട്ടൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കുറ്റൂർ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റീനു ഹോട്ടലിലെ ജീവനക്കാരനായ കൊട്ടാരക്കര പുത്തൂർ ചെറുവള്ളി പുത്തൻവീട്ടിൽ ഡി പ്രദീപ് കുമാർ ( 48 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടുമണിയോടെ പരിസരവാസികളാണ് നദിയിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ഇയാൾ ഹോട്ടലിൽ ജോലിക്ക് എത്തിയിരുന്നില്ല എന്ന് ഹോട്ടലുടമ പറഞ്ഞു. മുങ്ങിമരണം ആവാനാണ് സാധ്യത എന്ന് പോലീസ് പറഞ്ഞു. തിരുവല്ല പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
