ആശാവർക്കർമാരുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്നത് ക്രൂരത : രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala


 
സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സംസ്ഥാനസര്‍ക്കാര്‍ ക്രൂരതയാണ് കാട്ടുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഇത്രയും ക്രൂരമായ നിലപാട് എടുക്കുന്നത് എന്തിന് എന്നു മനസിലാകുന്നില്ല. 

ഈ വിഷയം പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാക്കള്‍ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. വെറും ദുരഭിമാനവും ധാര്‍ഷ്്ട്യവും കൊണ്ടു മാത്രമാണ് മുഖ്യമന്ത്രി ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കാത്തത്. ആരോഗ്യമന്ത്രി മുന്നു ദിവസം ഇവരോട് കാത്തിരിക്കാന്‍ പറയുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതിനു വേണ്ടിയാണ്. 

ദയവ് ചെയ്ത് ഈ പാവങ്ങളുടെ പ്രശ്‌നം പരിഹരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം - രമേശ് ചെന്നിത്തല പറഞ്ഞു. സമരം തുടങ്ങി നാലാം തവണയാണ് രമേശ് ചെന്നിത്തല ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കുന്നത്.

Tags

News Hub