പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി

nidhi
nidhi

ഈ തസ്തികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥയാകും നിധി.

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2014 ബാച്ച് ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് നിധി. നിധിയെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്ന ഉത്തരവ് പേഴ്സണല്‍ & ട്രെയിനിംഗ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 
മാര്‍ച്ച് 29നാണ് പേഴ്സണല്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ തസ്തികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥയാകും നിധി. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായ വാരണാസിയിലെ മെഹ്‌മുര്‍ഗഞ്ച് സ്വദേശിയാണ് നിധി. സിവില്‍ സര്‍വീസസ് പരീക്ഷ പാസാകുന്നതിന് മുമ്പ്,  വാരണാസിയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ (കൊമേഴ്സ്യല്‍ ടാക്‌സ്) ആയി ജോലി ചെയ്തിരുന്നു.  യൂണിയന്‍ പബ്ലിക് സര്‍വീസസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ 96-ാം റാങ്ക് നേടി ഐഎഎസ് സ്വന്തമാക്കി. 

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേരുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാ കാര്യ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. 2022-ല്‍ അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അണ്ടര്‍ സെക്രട്ടറിയായി ജോലി ചെയ്തു. 2023-ല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിദേശ, സുരക്ഷാ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച  നിധി വിദേശകാര്യം, സുരക്ഷ, ആണവോര്‍ജം തുടങ്ങിയ മേഖലകളുടെ ചുമതല വഹിച്ചു.

Tags

News Hub