കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

kannur bike roberry
kannur bike roberry

കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ആർ.പി.എഫ് ഓഫിസിനടുത്തായി സ്കൂട്ടർ നിർത്തി പാർസൽ ഓഫിസിൽ പോയി തിരിച്ചു വന്ന മുണ്ടയാട് അതിരകത്തെ മൻസൂറിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എവി 2943 സ്കൂട്ടറാണ് മോഷണം പോയത്. 

കണ്ണൂർ : കണ്ണൂർ റെയിൽവെ പാർസൽ ഓഫീസിൽ പോയി തിരിച്ചു വന്ന യുവാവിൻ്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി എൻ.കെ അഭിലാഷിനെ (26) യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ മാത്യു ജിക്സൺ ഡിസിൽവയും സംഘവും കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. 

മാർച്ച് 20ന് രാത്രി 8.15 നും 8.30 നും ഇടയിലായിരുന്നു സംഭവം. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ആർ.പി.എഫ് ഓഫിസിനടുത്തായി സ്കൂട്ടർ നിർത്തി പാർസൽ ഓഫിസിൽ പോയി തിരിച്ചു വന്ന മുണ്ടയാട് അതിരകത്തെ മൻസൂറിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എവി 2943 സ്കൂട്ടറാണ് മോഷണം പോയത്. 

റെയിൽവെ സ്റ്റേഷനിൽ മദ്യപിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ആർ.പി.എഫ് പിടികൂടിയ യുവാവ് പുറത്തിറങ്ങി സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പുലർച്ചെ 1.51 ന് കോഴിക്കോട് ഏലത്തൂരിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. എസ്. ഐ അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, മിഥുൻ, ബിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
 

Tags