തോട്ടട വെസ്റ്റ് യുപി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഴ്സറി ഫെസ്റ്റ് നടത്തി

thottada nursary fest
thottada nursary fest

മുൻ ഹെഡ്മാസ്റ്ററും അധ്യാപക അവാർഡ് ജേതാവുമായ വി.കെ.രഞ്ജിത്ത് കുമാർ എൻഡോവ്മെന്റ് വിതരണം ചെയ്തു

തോട്ടട : തോട്ടട വെസ്റ്റ് യുപി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഴ്സറി ഫെസ്റ്റ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാല സാഹിത്യ സംഗീത പ്രതിഭ കൃഷ്ണനുണ്ണി സി.എസ് വിശിഷ്ടാതിഥിയായി.  

മുൻ ഹെഡ്മാസ്റ്ററും അധ്യാപക അവാർഡ് ജേതാവുമായ വി.കെ.രഞ്ജിത്ത് കുമാർ എൻഡോവ്മെന്റ് വിതരണം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ പി കെ രാജൻ ഉപഹാരം വിതരണം ചെയ്തു.  ജനു ആയിച്ചാൻകണ്ടി അനുമോദന ഭാഷണം നടത്തി. 

കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാർ അധ്യക്ഷനായി. സുജയ ,നീന വി പി, സിതാര,വിനീത് കെ വി എന്നിവർ സംസാരിച്ചു ഹെഡ്മിസ്ട്രസ് കെ പ്രസീത സ്വാഗത പ്രസം​ഗം നടത്തി. എ ജെസ്‌ന നന്ദി പറഞ്ഞു.
 

Tags