മഹാകുംഭമേള ; വിമാന നിരക്കുകള്‍ക്ക് കുറവു വരുത്തി കമ്പനികള്‍
Feb 1, 2025, 09:00 IST


കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മൂലമാണ് വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്.
മഹാകുംഭമേളയുടെ പശ്ചാത്തലത്തില്‍ പ്രയാഗ് രാജിന് സമീപത്തുളള വിമാനത്താവളങ്ങളിലേക്കുളള വിമാനനിരക്കുകളില്‍ കുറവ് വരുത്തി വിമാനകമ്പനികള്‍. നിരക്കില്‍ 50%ത്തോളം കിഴിവാണ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മൂലമാണ് വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. 140 വര്‍ഷത്തിനിടെ മാത്രം വരുന്ന മഹാകുംഭ മേളയുടെ പ്രാധാന്യം വിമാനകമ്പനികള്‍ മനസിലാക്കണമെന്നും നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമാനകമ്പനികള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക.