യുഎസ് എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെ എൻജിൻ തകരാർമൂലം വിമാനത്തിന് തീപ്പിടിച്ചു

us airport - plain landing fire
us airport - plain landing fire

കൊളറാഡോ സ്പ്രിങ്‌സ് എയര്‍പോര്‍ട്ടില്‍നിന്ന് ദല്ലാസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് യാത്രതിരിച്ച അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിനാണ് തീപിടിച്ചത്

ഡെന്‍വര്‍ : എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി ലാന്‍ഡ് ചെയ്ത വിമാനത്തിന് തീപിടിച്ചു. അമേരിക്കയിലെ കൊളറാഡോയിലുള്ള ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ചയോടെയായിരുന്നു സംഭവം. കൊളറാഡോ സ്പ്രിങ്‌സ് എയര്‍പോര്‍ട്ടില്‍നിന്ന് ദല്ലാസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് യാത്രതിരിച്ച അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിനാണ് തീപിടിച്ചത്. 

വിമാനത്തിലുണ്ടായിരുന്ന 172 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി ടെര്‍മനിലിലേക്ക് മാറ്റിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പ്രതികരിച്ചു. വിമാനത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് വിമാനത്താവളത്തിലെ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികസമയം ആറേകാലോടെ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Tags