വെറും രണ്ടു നിമിഷത്തെ പ്രശസ്തിക്ക് വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണ് ? ; കങ്കണ റണാവത്ത്

What is the merit of those who insult others for just two minutes of fame?; Kangana Ranaut
What is the merit of those who insult others for just two minutes of fame?; Kangana Ranaut

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ കുറിച്ച് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശത്തെ പരോക്ഷ വിമര്‍ശിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. വെറും രണ്ടു നിമിഷത്തെ പ്രശസ്തിക്ക് വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണെന്ന് കങ്കണ ചോദിച്ചു.

” രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി ആളുകള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് നമ്മള്‍ ചിന്തിക്കണം. നിങ്ങള്‍ ആരുമാകാം, പക്ഷേ ഒരാളെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുപ്പോള്‍ മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനമാണ് ഇല്ലാതാകുന്നത്. കോമഡിയുടെ പേരില്‍ ജനങ്ങളെയും സംസ്‌കാരത്തെയും ദുരുപയോഗം ചെയ്യുന്നു. രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണ്?” കങ്കണ ചോദിച്ചു.

കുനാല്‍ കമ്രയുടെ ഷോ നടന്ന ഹോട്ടലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയതിനെ ന്യായീകരിച്ച കങ്കണ, തന്റെ ബംഗ്ലാവ് പൊളിച്ചുമാറ്റിയത് നിയമവിരുദ്ധമാണെന്നും പറഞ്ഞു. ബാന്ദ്രയിലെ കങ്കണയുടെബംഗ്ലാവിന്റെ ഒരു ഭാഗമാണ് അനധികൃതമാണെന്ന പേരില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റിയത്.

Tags