അഴിമതി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം

India ranks 96th in the list of least corrupt countries
India ranks 96th in the list of least corrupt countries

ബെര്‍ലിന്‍: ലോകത്തെ ഏറ്റവും അഴിമതി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് സ്ഥാനങ്ങള്‍ താഴ്ന്നു. 100-ല്‍ 38 സ്‌കോറോടെയാണ് ഇന്ത്യ ഈ റാങ്കില്‍ എത്തിയത്. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ പട്ടികയില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഡെന്‍മാര്‍ക്കിനേയാണ്. ഒന്നാമതുള്ള ഡെന്‍മാര്‍ക്കിന് 90 പോയിന്റാണുള്ളത്.

ഫിന്‍ലന്‍ഡ് (88), സിങ്കപുര്‍ (84), ലക്‌സംബെര്‍ഗ് (81) എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. 180 രാജ്യങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനം ദക്ഷിണ സുഡാനാണ് (8), സൊമാലിയ (9), വെനസ്വേല (10) എന്നീ രാജ്യങ്ങളാണ് സുഡാനേക്കാള്‍ മുമ്പിലുള്ളത്.

2023-ല്‍ 39 പോയിന്റുമായി 93-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022-ല്‍ 40 പോയിന്റായിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍ 135-ാം റാങ്കും ശ്രീലങ്കയ്ക്ക് 121-ാം റാങ്കുമാണ്. ബംഗ്ലാദേശ് 149-ാം റാങ്കും ചൈന 76-ാമതുമാണ്.

Tags

News Hub