മോട്ടിച്ചൂർ ലഡ്ഡു തയ്യാറാക്കി നോക്കൂ ...

Try preparing Motichoor Laddu
Try preparing Motichoor Laddu

ചേരുവകൾ :
1. കടല മാവ് - 1കപ്പ് (250 മില്ലി കപ്പ് )
2. പഞ്ചസാര - 1 കപ്പ്‌
3. ഏലയ്ക്ക - 2എണ്ണം
4. നെയ്യ് - 1/2 ടേബിൾ സ്പൂൺ
5. ഫുഡ്‌ കളർ - ഒരു നുള്ള് (നിർബന്ധമില്ല)
6. എണ്ണ - വറുക്കാൻ ആവശ്യത്തിന്
7. അണ്ടിപ്പരിപ്പ്

തയാറാക്കുന്ന വിധം :

കടലമാവിലേക്ക് ഫുഡ്‌ കളർ ഇട്ട് ഇളക്കുക (ഓപ്ഷണൽ ). അതിലേക്ക് കുറേശ്ശേ വെള്ളം ഒഴിച്ച് നന്നായി ഇളക്കി കട്ടകൾ ഇല്ലാതെ കട്ടി കുറഞ്ഞ മാവ് തയാറാക്കി എടുക്കുക. എണ്ണ ചൂടാക്കി അതിലേക്ക് ബൂന്ദി ഉണ്ടാക്കാൻ ഉള്ള തവി നടുവിൽ ആയി പിടിക്കുക. കുറച്ച് മാവ് ഒഴിച്ച് കൊടുക്കുക. തവി നന്നായി കൈ വച്ചു തട്ടി ഇളക്കി കൊടുക്കണം, മാവ് ഒരു ഭാഗത്തു തന്നെ വീഴാതെ സ്പ്രെഡ് ആയി കിട്ടണം. ഇത് ഒരു മിനിറ്റോളം വറക്കുക, ക്രിസ്‌പി ആകരുത്. അങ്ങനെ ബാക്കി കൂടി ചെയ്തെടുക്കാം. അതിനുശേഷം ഒരു പാത്രത്തിൽ പഞ്ചസാര, 3/4 കപ്പ് വെള്ളം, ഏലയ്ക്ക എന്നിവ ഇട്ട് ചെറിയ തീയിൽ ഇളക്കി കുറുക്കുക. പഞ്ചസാര പാനി കൈയിൽ ഒട്ടുന്ന പാകം ആയാൽ അതിലേക്ക് വറുത്ത ബൂന്ദി ഇട്ട് കൊടുക്കുക. അതിലേക്ക് നെയ്യ് ഇട്ട് നന്നായി ഇളക്കുക. പഞ്ചസാര പാനി ബൂന്ദിയിലേക്ക് പിടിച്ചു വറ്റി വരുന്നത് വരെ ഇളക്കാം. അതിന് ശേഷം തീ അണച്ച് തണുക്കാൻ വയ്ക്കാം. ഒരു ചെറിയ ചൂടിൽ കുറച്ച് എടുത്ത് ഉരുളകളാക്കാം. അതിന് മുകളിൽ ഒരു അണ്ടി പരിപ്പ് കൂടി വച്ച് ഉരുട്ടി എടുക്കാം

Tags