പെരുന്നാളിൻ്റെ വിശുദ്ധിയിൽ പ്രൗഢമായി മദീനാ പൂന്തോപ്പ്


തളിപ്പറമ്പ്: വ്രതവിശുദ്ധിയുടെ പരിസമാപ്തിയായ ഈദുൽ ഫിത്വർ ദിനത്തിൽ വിശ്വാസകളെ പ്രവാചകാനുരാഗത്തിലേക്ക് ആനയിച്ച മദീനാ പൂന്തോപ്പിന് പ്രൗഢ സമാപ്തിയായി . തളിപ്പറമ്പ് ഇമാം ബൂസ്വീരി ഫൗണ്ടേഷൻ വെള്ളാരം പാറ ബൂസ്വീരി ഗാർഡനിൽ സംഘടിപ്പിച്ച ഖസ്വീദതുൽ ബുർദ വാർഷിക സദസ്സിൽ ആയിരങ്ങളാണ് പങ്കെടുത്തത് .
ഞായറാഴ്ച വൈകുന്നേരം 5.30 ന് സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയ വളപട്ടണം പതാകയുയർത്തിയോടെയാണ് പരിപാടിക്ക് തുടക്കമായത്.
തിരുനബിസ്നേഹ പ്രഭാഷണം, ബുർദ മജ്‌ലിസ്, ഖുർആൻ വിസ്മയം, തസ്നീമെ ഇശ്ഖ്, അനാശീദുൽ മദീന, നാത് ശരീഫ് തുടങ്ങിയ പരിപാടികൾ നടന്നു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി. സയ്യിദ് സുഹൈൽ അസ്സഖാഫിന്റെ അധ്യക്ഷതയിൽ ഇറാഖിലെ പണ്ഡിതനും ദാറുൽ മുർതള യൂനിവേഴ്സിറ്റിയിലെ പ്രൊഫസറുമായ സയ്യിദ് നവ്വാർ രിഫാഈ അൽഹുസൈനി അൽഹാശിമി പരിപാടി ഉദ്ഘാടനം ചെയ്തു.

കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം അനുഗ്രഹ പ്രഭാഷണം നടത്തി. അബ് ദുസ്സമദ് അമാനി പട്ടുവം, സാദിഖ് ഫാളിലി ഗൂഡല്ലൂർ, സയ്യിദ് ത്വാഹ തങ്ങൾ ബുർദ ഇഖ് വാൻ തുടങ്ങിയവർ ബുർദ മജ്ലിസിന് നേതൃത്വം നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി
സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുർറഹമാൻ മുസ്‍ലിയാർ , അബ്ദുൽ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, കെ പി കാമാലുദ്ദീൻ മുസ്‍ലിയാർ, അബ്ദുർറശീദ് നരിക്കോട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, അബ്ദുർറശീദ് ദാരിമി, ഡോ. സുഹൈറുദ്ദീൻ നൂറാനി, അനസ് അമാനി പുഷ്പഗിരി, ബി എ അജീർ സഖാഫി സംബന്ധിച്ചു.
സ്വാഗത സംഘം ജന.കൺവീനർ അബ്ദുർറശീദ് സഖാഫി മെരുവമ്പായി സ്വാഗതവും കോ ഓർഡിനേറ്റർ മുഹമ്മദ് റഊഫ് അമാനി നെല്ലിക്കപ്പാലം നന്ദിയും പറഞ്ഞു.