തിരുവല്ലയിൽ 50 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ അകപ്പെട്ട 76കാരിക്ക് രക്ഷകനായി അഗ്നിശമനസേന
Apr 1, 2025, 16:24 IST


അഗ്നി രക്ഷാ സംഘത്തിൽ ഉൾപ്പെടുന്ന സണ്ണി റോപ്പിന്റെ സഹായത്താൽ സരസമ്മയെ രക്ഷപ്പെടുത്തി പുറത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് സരസമ്മയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവല്ല : 50 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ അകപ്പെട്ട 76കാരിക്ക് രക്ഷകനായി അഗ്നിശമനസേന. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തിൽ പുളിക്കാമല രാജീവ് ഗാന്ധി കോളനിയിലെ പഞ്ചായത്ത് കിണറ്റിൽ അകപ്പെട്ട സരസമ്മയ്ക്കാണ് അഗ്നിശമന സേന രക്ഷകർ ആയത്. സംഭവം അറിഞ്ഞ് എത്തിയ ഗ്രാമപഞ്ചായത്ത് അംഗം അജി വിവരം വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് അഗ്നിശമന സേന എത്തി രക്ഷാപ്രവർത്തനം നടത്തി.
അഗ്നി രക്ഷാ സംഘത്തിൽ ഉൾപ്പെടുന്ന സണ്ണി , റോപ്പിന്റെ സഹായത്താൽ സരസമ്മയെ രക്ഷപ്പെടുത്തി പുറത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് സരസമ്മയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ സുധീഷ്, വർഗീസ് ഫിലിപ്പ്, പ്രദീപ്, സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
